പാരമ്പര്യത്തിന്‍റെ നേർപതങ്ങളില്‍
ശൈതില്യത്തിന്റെ വിഷവിത്ത് വിതറിയ
പുരോഗമന ചെകുത്താന്മാരില്‍ നിന്ന്
കരിങ്കല്‍ ഭിത്തികളാല്‍ പരിരക്ഷണത്തിന്റെ
ആവരണം തീര്‍ത്ത ധർമ്മപ്പടയാളികള്‍.
കാരിരുമ്പ് തോല്‍ക്കുന്ന ഉരുക്ക് മുഷ്ടികള്‍ ഉയര്‍ത്തി അധിനിവേശത്തിന്‍റെ ചോരചിതറിയ പടപ്പറമ്പില്‍ നിന്ന് അഗ്നിനാളത്തിന്റെ ജാജ്വല്യതയുമായി ഈ ധര്‍മ്മ പോരാളികള്‍ വിശ്വം ജയിക്കുകയാണ്.
ചവിട്ടിക്കടന്ന ഇന്നലെകള്‍ പതുപതുത്ത പട്ടു മെത്തകളുടെതല്ല..
പരുപരുത്ത കരിങ്കല്‍ ചീള്കളുടെയായിരുന്നു.
ആനയിക്കപ്പെട്ടത് പുഷ്പ വൃഷ്ടി പതങ്ങളിലൂടെയല്ല ..
ഉള്ളറക്കുന്ന തെറിപ്പാട്ട് വര്‍ഷങ്ങളോടെയായിരുന്നു.
രക്തമിറ്റുന്ന കൈ വിരലാല്‍ കലിമയെഴുതിയ പൂര്‍വ്വീകരും
ചാട്ടവാര്‍ പ്രഹര ഹര്‍ഷത്തില്‍ തക്ബീര്‍ മന്ത്രമുരുവിട്ട അമ്മാറും
മരുഭൂതീചൂടില്‍ സൂര്യാഭിമുഖം മലര്‍ന്നു കിടന്നു ചിരിച്ച ബിലാലും
കരളരച്ചു ചാലിച്ച് ചരിത്രമെഴുതിയ ഹംസത്തും
ഇവിടെ പുനർജ്ജനിക്കുകയാണ്.
അധികാരത്തിന്റെ ഹുങ്കില്‍ അധിപനായി വാണ ഫറോവയുടെ പിന്മുറക്കാര്‍ തലയില്‍ ഇരുമ്പ് ദണ്ട് അടിച്ചിറക്കുമ്പോഴും അവര്‍ ഈ ധർമ്മപ്പതാക നെഞ്ചോട് ചേര്‍ത്തു വെച്ചു..
അധര്‍മ്മത്തിന്റെ ഹോമ കുണ്ടങ്ങളില്‍ അഗ്നിയെരിയുമ്പോള്‍
ഇവര്‍ കളങ്കമറ്റ തൌഹീദിന്റെ സംസ്ഥാപനത്തിനായി
പോര്‍ക്കളത്തിലാണ് .
______________________________________________
ഇന്ന് എസ്.എസ്.എഫിന് 45 വയസ്സ്....
തീയ്യിൽ മുളച്ചത് വെയിലത്തു വാടില്ല.....
അതേ 1973 ഏപ്രിൽ 29 നു പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയിൽ വെച്ചു ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷനായി കൊണ്ടായിരുന്നു ഈ മഹാ പ്രസ്ഥാനത്തിന്റെ ജനനം.അവിഭക്ത സമസ്തയിലെ പൂർവ്വകാല മഹാന്മാരുടെ ആശിർവാദത്തോടെ ആരംഭിച്ച ഈ പ്രസ്ഥാനം പിന്നീട് കേരളത്തിൽ വിപ്പ്‌ളവം സൃഷ്ടിച്ച ഒരു വിദ്യാർഥി സംഘടനയായി മാറുകയായിരുന്നു.വെള്ളില ഉസ്താദ്,ഖാലിദ് സാഹിബ്,റസാഖ് കൊറ്റി തുടങ്ങിയ മഹത്തുക്കൾ കൈ മാറി പോന്ന ഹരിത ധവള നീലിമ പാതകക്ക് 45 ൽ എത്തി നിൽക്കുമ്പോൾ ഒരുപാട് സഹനത്തിന്റെയും,പോരാട്ടത്തിന്റെയും കഥ പറയാനുണ്ട്.അത് കൊണ്ടായിരിക്കാം വടകര മമ്മദാജി തങ്ങൾ അന്നു പറഞ്ഞില്ലേ...എസ്.എസ്‌എഫ് കാർക്ക് അർഷിന്റെ തണൽ ഉണ്ടെന്നു.
ഇന്നും നാം 45 ന്റെ നിറവിൽ എത്തി നിൽക്കുമ്പോഴും നാം വിശ്രമിക്കാൻ ഒരുക്കമല്ല....നാം പുതുചരിത്രം തീർക്കാനുള്ള ഒരുക്കത്തിലാണ്...
നമുക്ക് പ്രാർത്ഥിക്കാം..നമുക്ക് മുമ്പേ ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ വെള്ളില ഉസ്താദ്,ഖാലിദ് സാഹിബ്,റസാഖ് കൊറ്റി, എല്ലാത്തിലുപരി നമ്മുടെ ഷഫീഖ് പെരിമ്പലം....അതേ ഈ അവസരത്തിൽ നമുക്ക് ഒരു ഫാതിഹ ഓതി ഹദ്‌യ നൽകാം....
No comments