SSF ചോക്കാട് സെക്ടർ സാഹിത്യോൽസവ് 2018 ജൂലെെ 14,15 മാളിയേക്കൽ കുന്ന്

Share:

നന്മയുടെ കലാ വിസ്മയം വിരുന്നൊരുക്കുന്നു...

••••••••••••••••••••••••••••••••
          SSF
ചോക്കാട് സെക്ടർ
സാഹിത്യോൽസവ്
2018 ജൂലെെ 14,15
മാളിയേക്കൽ കുന്ന്
••••••••••••••••••••••••••••••••

വരവായീ,
സാഹിത്യസൗന്ദര്യത്തിന്റെ ആസ്വാദന വിരുന്നൊരുക്കാൻ വീണ്ടുമൊരു മൂന്നാം പെരുന്നാൾ...
അതെ,
പറഞും പാടിയും വരച്ചും വർണ്ണിച്ചും മ ഴവില്ലഴകായി നാം വിടരുന്ന ദിനരാത്രങ്ങൾ ആഗതമാവുകയായി....
ഹബീബിന്റെ മദ്ഹും ഉമറിന്റെ വീര്യവും ബിലാലിന്റെ സഹനവും ,
എല്ലാമിനി വാക്കുകളിലായ് ധാരയായ് ഒഴുകും...

ഒരുങ്ങുകയായ്,
ചലിച്ചും ചാലിച്ചും ചില്ലകളായ് തിരിഞും   ചടുലമായ് ഒരുങ്ങകയാണ് മാളിയേക്കൽ കുന്നിന്റെ കലാമുറ്റം...
ഒരായിരം സാഹിത്യദർശനങ്ങൾക്ക് സാക്ഷിയാവാൻ..
ഒത്തിരി പ്രതിഭകളെ വരവേൽക്കാൻ...

ഇന്നീ കലാകിരീടത്തിന് അവകാശിയാവാൻ കടമ്പകളേറെ,
ആഞ്ഞും അണഞും കിരീടമൊപ്പം കൊണ്ടുപോരാൻ മുൻകാല ജേതാക്കൾ ഒരുക്കം തൊടങ്ങി..
പൊയ്ക്കാലവീഴ്ചകളെ ഇന്ധനമാക്കി കുതിക്കാനൊരുങ്ങുകയാണ് കന്നികിരീട പ്രതീക്ഷകർ ..ആര് വാഴും ,ആര് വീഴും...

ആര് വാണാലും ആര് വീണാലും ആർത്തലയ്ക്കുന്ന തക്ബീർ മുനമ്പുകൾക്കകമ്പടിയായ് ധാർമ്മിക വിപ്ലവത്തിന്റെ കരുത്തുണ്ടാവും ..
സാഹിത്യ മുന്നേറ്റം ഇരുപത്തഞ്ചാണ്ട് പിന്നിട്ട ചങ്കൂറ്റമായ്....

യൂണിറ്റ് നേതാക്കൾ ഒരുക്കം തുടങ്ങിയില്ലേ....

ടീം ചോക്കാട്

No comments