ചോക്കാട്: 2018 ജൂലൈ 13,14 (വെള്ളി,ശനി)ദിവസങ്ങളിലായി മാളിക്കേൽ കുന്നിൽ നടന്ന ചോക്കാട് സെകടർ സാഹിത്യോത്സവ് സമാപിച്ചു. പത്തു യൂണിറ്റുകളിൽ നിന്നായി 250 പ്രതിഭകൾ സബ്ജൂനിയർ ജൂനിയർ ഹൈസ്കൂൾ ഹയർസെക്കൻഡറി സീനിയർ ജനറൽ വിഭാഗങ്ങളിലായി മാറ്റുരച്ചു. ലിംക ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് ഗിരീഷ് മാരേങ്ങലത്ത് ഉദ്ഘാടനം ചെയ്തു സയ്യിദ് തസ്നീം തങ്ങൾ അധ്യക്ഷത വഹിച്ചു. മാളിയേക്കൽ പള്ളിപ്പടി മമ്പാട്ടുമൂല യൂണിറ്റുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മൈലാടിച്ചോല യൂണിറ്റിലെ മുസ്തഫ കലാപ്രതിഭയും മമ്പാട്ടുമൂല യൂണിറ്റിലെ സ്വാലിഹ് സർഗ്ഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സംഗമം സയ്യിദ് മുത്തുക്കോയ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു എസ്എസ്എഫ് വണ്ടൂർ ഡിവിഷൻ സെക്രട്ടറി സ്വഫ്വാൻ മുതിരി ഉദ്ഘാടനം ചെയ്തു. ജാഫർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീർ മാസ്റ്റർ ചെല്ലക്കൊടി സമ്മാനദാനം നടത്തി. സൈഫു സലാം സഖാഫി ,ഇ മുജീബ് റഹ്മാൻ സഖാഫി ,ഉമർ സഖാഫി , ബഷീർ മാസ്റ്റർ മുഹ്സിൻ എന്നിവർ പ്രസംഗിച്ചു.
No comments