അനീതികൾക്കെതിരെ
ഉറയിൽ നിന്നൂരിയെടുത്ത
ജ്വലിക്കുന്ന വാളാണ് രിസാല.
ഓരോ രിസാലത്താളുകളും
രാഷട്രീയ കോമരങ്ങളുടെ
അടിവേരിളക്കുകയാണ്.
ഭയത്തിന്റെ സ്രഷ്ടാക്കളും
ഭയപ്പെടുകയാണീ
കനകക്ഷരങ്ങളെ .
അവഗണിക്കാനാവുന്നില്ല
തമ്പ്രാക്കൻമാർക്ക് .
ചെറുത്ത് തോല്പിക്കാനുമാവുന്നില്ല
ഈ പടപ്പുറപ്പാടിനെ.
തളക്കാൻ ശ്രമിക്കുന്തോറും
കുതറുകയും
തടുക്കാൻ ശ്രമിക്കുന്തോറും
കുതിക്കുകയും ചെയ്യുന്ന
ഈ ധർമജിഹ്വ പുതിയ കുതിപ്പിനാണ് ചിഹ്നം വിളിച്ചിരിക്കുന്നത്.
ഓരോ ലക്കവും
ഇനി ഏത് വജ്രായുധം
ചുഴറ്റിയാണ് പുറത്തിറങ്ങുന്നതെന്ന്
ഉൾക്കിടിലത്തോടെ
കാത്തിരിക്കുകയാണ്
ശത്രു നിര .
ധർമ കാഹളം മുഴങ്ങി കഴിഞ്ഞു.
ആയുധങ്ങളുടെ ത്സിൽ ത്സിലാരവങ്ങളാൽ
പടക്കളം ശബ്ദമുഖരിതമായി.
രണശൂരരുടെ കൈകളിലെ
ആയുധങ്ങൾക്കിനി വിശ്രമമില്ല.
ജയിക്കാനുറച്ചിറങ്ങിയവർക്കെങ്ങിനെ പിന്തിരിഞ്ഞോടാനാവും.
ഇനി ഓരോ ഗ്രാമവും വീഴും.
അധർമങ്ങളുടെ എല്ലാ കോട്ടകളും തകരും.
അവിടെ ശുഭ്ര വെളിച്ചം നിറയും.
അറച്ചു നിൽക്കാതെ
ഒരോ ഗ്രാമങ്ങളിലേക്കും കുതിക്കുക.
ചുവപ്പും പച്ചയും കുങ്കുമവും പുതച്ച ഗ്രാമങ്ങളിലെല്ലാം
രിസാല എത്തണം.
ഇനി രിസാലയുടെ
കുതിപ്പിന്റെ കാലം.........
ഉറയിൽ നിന്നൂരിയെടുത്ത
ജ്വലിക്കുന്ന വാളാണ് രിസാല.
ഓരോ രിസാലത്താളുകളും
രാഷട്രീയ കോമരങ്ങളുടെ
അടിവേരിളക്കുകയാണ്.
ഭയത്തിന്റെ സ്രഷ്ടാക്കളും
ഭയപ്പെടുകയാണീ
കനകക്ഷരങ്ങളെ .
അവഗണിക്കാനാവുന്നില്ല
തമ്പ്രാക്കൻമാർക്ക് .
ചെറുത്ത് തോല്പിക്കാനുമാവുന്നില്ല
ഈ പടപ്പുറപ്പാടിനെ.
തളക്കാൻ ശ്രമിക്കുന്തോറും
കുതറുകയും
തടുക്കാൻ ശ്രമിക്കുന്തോറും
കുതിക്കുകയും ചെയ്യുന്ന
ഈ ധർമജിഹ്വ പുതിയ കുതിപ്പിനാണ് ചിഹ്നം വിളിച്ചിരിക്കുന്നത്.
ഓരോ ലക്കവും
ഇനി ഏത് വജ്രായുധം
ചുഴറ്റിയാണ് പുറത്തിറങ്ങുന്നതെന്ന്
ഉൾക്കിടിലത്തോടെ
കാത്തിരിക്കുകയാണ്
ശത്രു നിര .
ധർമ കാഹളം മുഴങ്ങി കഴിഞ്ഞു.
ആയുധങ്ങളുടെ ത്സിൽ ത്സിലാരവങ്ങളാൽ
പടക്കളം ശബ്ദമുഖരിതമായി.
രണശൂരരുടെ കൈകളിലെ
ആയുധങ്ങൾക്കിനി വിശ്രമമില്ല.
ജയിക്കാനുറച്ചിറങ്ങിയവർക്കെങ്ങിനെ പിന്തിരിഞ്ഞോടാനാവും.
ഇനി ഓരോ ഗ്രാമവും വീഴും.
അധർമങ്ങളുടെ എല്ലാ കോട്ടകളും തകരും.
അവിടെ ശുഭ്ര വെളിച്ചം നിറയും.
അറച്ചു നിൽക്കാതെ
ഒരോ ഗ്രാമങ്ങളിലേക്കും കുതിക്കുക.
ചുവപ്പും പച്ചയും കുങ്കുമവും പുതച്ച ഗ്രാമങ്ങളിലെല്ലാം
രിസാല എത്തണം.
ഇനി രിസാലയുടെ
കുതിപ്പിന്റെ കാലം.........
എം.അബ്ദുൽ മജീദ് അരിയല്ലൂർ....
(IPB ഡയരക്റ്റർ)
(IPB ഡയരക്റ്റർ)
No comments