ആസിഫ ബാനു; കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം : എസ്  എസ് എഫ്

Share:

ജമ്മു: കശ്മീരിൽ ക്രൂര പീഢനത്തിനിരയായി കൊല്ലപ്പെട്ട ആസിഫ ബാനുവിന് നീതി ലഭ്യമാക്കണമെന്നും കുറ്റവാളികൾക്ക് ശക്തമായ ശിക്ഷ നൽകണമെന്നും എസ്.എസ്.എഫ് ആവശ്യപ്പെട്ടു. ജമ്മു ആന്റ് കാശ്മീർ ഔഖാഫ് മിനിസ്റ്റർ ഫാറൂഖ് അന്ത്രാബിയുമായി എസ്.എസ്.എഫ് ദേശീയ അദ്ധ്യക്ഷൻ ഷൗക്കത്ത് നഈമി അൽ ബുഖാരി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു. ആസിഫബാനുവിന്റെ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഇരകൾക്ക് നീതി ലഭിക്കാനാവശ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കൂടിക്കാഴ്ചക്കു ശേഷം ഷൗക്കത്ത് നഈമി പറഞ്ഞു.
രാജ്യത്തെ മതസൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കാനും ജനാധിപത്യത്തെ കശാപ്പ് ചെയ്യാനും ശ്രമിക്കുന്ന ശക്തികൾക്കെതിരെ മതേതര ചേരി ഐക്യപ്പെടണമെന്ന് എസ് എസ് എഫ് ആഹ്വാനം ചെയ്തു. 

അടികുറിപ്പ്
കത്തുവായിൽ എട്ടുവയസ്സുകാരി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ കർക്കശമായ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് ദേശീയ അധ്യക്ഷൻ ശൗക്കത് നഈമി കശ്മീർ മന്ത്രി ഫാറൂഖ് അന്ത്രാബിയെ സന്ദർശിക്കുന്നു.

https://m.facebook.com/story.php?story_fbid=1308300225983247&id=169481929865088

No comments