ചന്ദ്ര വര്‍ഷത്തിലെ എട്ടാമതു മാസം. നിരവധി പുണ്യങ്ങളും ആചാരങ്ങളും നിറഞ്ഞ മാസം. ഒരുമിച്ചുകൂട്ടി, ഭാഗിച്ചു എന്നിങ്ങനെ വിപരീത അര്‍ത്ഥമുള്ള പദമാണ് ശഅബാന്‍. അറബികള്‍ യുദ്ധാവശ്യത്തിനു വേണ്ടി ഒരുമിച്ചു കൂടുകയും അതിനുവേണ്ടി സമ്പത്ത് ഭാഗിക്കുകയും ചെയ്തിരുന്ന മാസമായതിനാല്‍ ശഅബാന്‍ എന്ന പേരു നല്‍കി ... (ഖല്‍യൂബി 2/49)
ശൈഖ് ജീലാനി(റ) ഗുന്‍യത്തില്‍ പ്രസ്താവിക്കുന്നു. ശഅബാന്‍ എന്ന പദത്തില്‍ അഞ്ചു അക്ഷരങ്ങളുണ്ട്. الشين من الشرف ശീന്‍, മഹത്വം എന്നതിലേക്കും العين من العلوّ എെന്‍ ഉന്നതിയിലേക്കും الباء من البرّ ബാഉ ഗുണം എന്നതിലേക്കും الالف من الالفة അലിഫ് ഇണക്കത്തിലേക്കും النون من النور നൂന്‍ പ്രകാശത്തിലേക്കും സൂചനയാണ്.
ليلة المباركة ، ليلة التقدير ، ليلة القسمة ، ليلة التكفير ، ليلة القدر ، ليلة الإجابة ، ليلة الرحمة ، ليلة البراءة ، ليلة الصّك
തുടങ്ങിയവയെല്ലാം ശഅബാന്‍ പതിനഞ്ചാം രാവിന്‍റെ പേരുകളാണ് (ഖസ്വാഇസുല്‍ അയ്യാമി വല്‍ അശ്ഹുര്‍ 145, റൂഹുല്‍ ബയാന്‍ 8/402) ഈ വിവരിച്ച പേരുകള്‍ക്കു അര്‍ത്ഥം യഥാക്രമം ഇങ്ങനെയാണ്. ബറകത്തുള്ള രാത്രി, കണക്കാക്കുന്ന രാത്രി, വീതിക്കുന്ന രാത്രി, പാപം പൊറുക്കുന്ന രാത്രി, വിധി നിര്‍ണ രാത്രി, ഉത്തരം ലഭിക്കുന്ന രാത്രി, കാരുണ്യം ലഭിക്കുന്ന രാത്രി, മോചന രാത്രി, രേഖപ്പെടുത്തുന്ന രാത്രി...
ഇമാം ശാഫിഈ (റ) പറഞ്ഞു: അഞ്ചു രാവുകളില്‍ പ്രാര്‍ത്ഥനയ്ക്കു പ്രത്യേകം ഉത്തരം ലഭിക്കലുണ്ട്. വെള്ളിയാഴ്ച രാവ്, രണ്ടു പെരുന്നാള്‍ രാവ്, റജബിലെ ആദ്യത്തെ രാവ്, ശഅബാന്‍ പതിനഞ്ചിന്‍റെ രാവ് (അല്‍ ഉമ്മ് 1/204).
മഹത്വം തിരുവചനങ്ങളില്‍ ..
നബി (സ്വ) പറഞ്ഞു: ശഅബാന്‍ എന്‍റെ മാസമാണ്. ശഅബാന്‍ ദോഷങ്ങളെ പൊറുപ്പിക്കുന്ന മാസമാണ്. റജബിന്‍റെയും റമളാനിന്‍റെയും ഇടയില്‍ ജനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു മാസമാണ് ശഅബാന്‍. ആ മാസത്തില്‍ റബ്ബിലേക്ക് അനുഷ്ഠാനങ്ങള്‍ പ്രത്യേകമായി ഉയര്‍ത്തപ്പെടുന്നതാണ്. എന്‍റെ അമലുകള്‍ ഞാന്‍ നോമ്പുകാരനായിരിക്കെ ഉയര്‍ത്തപ്പെടുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്...
നബി (സ്വ) പറഞ്ഞു: മറ്റു അമ്പിയാക്കളിലേക്ക് ചേര്‍ത്തിയിട്ടു എന്‍റെ മഹത്വം എത്രയാണോ അതുപോലെയാണ് മറ്റു മാസങ്ങളില്‍ ശഅബാനിന്‍റെ മഹത്വം. മറ്റു മാസങ്ങളില്‍ നിന്നു റജബിന്‍റെ മഹത്വം അല്ലാഹുവിന്‍റെ മറ്റു ഗ്രന്ഥങ്ങളും ഖുര്‍ആനും തമ്മിലുള്ള അനന്തരത്തിന്‍റെ പുണ്യമുണ്ട്. മാസങ്ങളില്‍ റമളാനിന്‍റെ മഹത്വം സൃഷ്ടികളേക്കാള്‍ അല്ലാഹുവിന്‍റെ മഹത്വം പോലെയുമാണ്....
പ്രത്യേക മഹത്വങ്ങള്‍ ഒരു വസ്തുവിനു പറയുമ്പോള്‍ അതിന്‍റെ പ്രാധാന്യമായി അതിലൂടെ വ്യക്തമാക്കുന്നത്. പ്രത്യുത, മറ്റൊന്നിന്‍റെ പോരായ്മയല്ല. ഇക്കാര്യം പ്രത്യേകം മനസ്സിലാക്കണം.
ഖുര്‍ആനിനെ നാം അവതരിപ്പിച്ചത് ബറക്കത്താക്കപ്പെട്ട ഒരു രാത്രിയിലാണെന്നും തീരുമാനിച്ചുറക്കപ്പെട്ട വിധികളത്രയും അന്നു വിതരണം ചെയ്യപ്പെടുമെന്നും" സാരം വരുന്ന ഖുര്‍ആന്‍ വാക്യത്തിലെ പുണ്യ രാവ് കൊണ്ടുദ്ദേശ്യം ശഅബാന്‍ പതിനഞ്ചിന്‍റെ രാവാണെന്നു ഇമാം ഇക് രിമ (റ) പ്രസ്താവിച്ചിട്ടുണ്ട്...
... ഇന്‍ ശാ അള്ളാഹ് ...
️അള്ളാഹു അഅ്ലം
നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه
No comments