വിദൂര വിദ്യാഭ്യാസം കേരളത്തിനന്യമാകരുത്: എസ് എസ് എഫ്

Share:


കോഴിക്കോട്: യുജിസിയുടെ പുതിയ മാനദണ്ഡ പ്രകാരം നാക് എ പ്ലസ് നേടാത്ത യൂണിവേഴ്സിറ്റികൾക്ക് അടുത്ത അധ്യയന വർഷം മുതൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ തുടങ്ങാനാവില്ല. കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിക്കും എ പ്ലസ് ഗ്രേഡില്ലാത്തതിനാൽ ഫലത്തിൽ കേരളീയർക്ക് വിദൂര വിദ്യഭ്യാസം അന്യമാകും. പ്രതിവർഷം 1.72 ലക്ഷം വിദ്യാർഥികൾ  വിദൂരവിദ്യാഭ്യാസം വഴി ഉപരിപഠനം നേടുന്ന സംസ്ഥാനത്ത് അതിനുള്ള അവസരങ്ങൾ ഇല്ലാതാകുക എന്നത് ഗൗരവതരമാണ്. അതിനാൽ പ്രസ്തുത വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണം. റഗുലർ വിദ്യാഭ്യാസത്തിന് ആവശ്യമായ സീറ്റ് വർധിപ്പിക്കുകയും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കായ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിർദേശിച്ച ഓപൺ യൂണിവേഴ്സിറ്റി ഉടൻ യാഥാർഥ്യമാക്കുകയും ചെയ്യണം. നിർദേശിക്കുന്ന മാനദണ്ഡങ്ങളിലെത്താൻ യൂണിവേഴ്സിറ്റികൾക്ക് സാവകാശം അനുവദിക്കാൻ യു ജി സി തയാറാകണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.


No comments