NLP തെറാപ്പി എന്ന്ചിലപ്പോള് നിങ്ങള് ആദ്യമായി കേള്ക്കുകയായിരിക്കും. എന്നാല് NLP യും അതിന്റെ തെറാപ്പികളും ഇന്ന് ലോകത്ത് പ്രചുര പ്രചാരം നേടികഴിഞ്ഞു. മന്ത്രമോ, തന്ത്രമോ, ഹിപ്നോട്ടിസമോ ഒന്നും അല്ലാത്ത NLP തെറാപ്പി മിനിറ്റുകള് കൊണ്ടാണ് റിസള്ട്ട് ഉണ്ടാകുന്നത്.
എന്താണ് യഥാര്ഥത്തില് NLP തെറാപ്പിയില് സംഭവിക്കുന്നത് എന്ന്നോക്കാം. ആദ്യമായി മനുഷ്യന്റെ മൂന്ന് അവസ്ഥകള് മനസ്സിലാക്കുക.
1. പെരുമാറ്റതലം.
നാം നമ്മുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണുന്നു. സലാം പറയുന്നു... വിശേഷങ്ങള്‍ ചോദിക്കുന്നു... അറിയുന്നു. ഈ ഉപരിതല അവസ്ഥയാണ് പെരുമാറ്റതലം.
2. ചിന്താതലം
നിങ്ങളുടെ കൂടെക്കിടക്കുന്ന ഇണക്ക് പോലും അറിയില്ലല്ലോ, നിങ്ങള് അകത്ത് എന്താണ് ചിന്തിക്കുന്നത് എന്ന്. ആ ഏരിയയാണ് ചിന്താതലം.
3. വൈകാരികതലം
മനുഷ്യന് ആകെ 250 ല്‍ പരം നെഗറ്റീവ് വികാരങ്ങള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ കണക്കാക്കിയിരിക്കുന്നത്. ദേഷ്യം, അസൂയ, പക, വിദ്വേഷം, ടെന്‍ഷന്‍, നിരാശ, ഒന്നിനും കൊള്ളുകയില്ല എന്ന തോന്നല്‍, പേടി, ഉല്‍ഖണ്ഡ, വ്യത്യസ്ത ഫോബിയകള്‍, വെറുപ്പ്, വിഷാദം തുടങ്ങിയ അങ്ങനെ എണ്ണിയാല്‍ 250ല്‍ പരം കാണും. ഈ ഒരു എരിയയെയാണ് വൈകാരിക തലം എന്ന്‍ പറയുന്നത്.
NLP കൂടുതലായും കൈകാര്യം ചെയ്യുന്നത് ഈ വൈകാരിക ഏരിയയാണ്. വൈകാരിക ഏരിയ ശരിയാകുമ്പോള്‍ ചിന്താതലം താനെ ശരിയാകുന്നു. ചിന്താതലം ശരിയാകുമ്പോള്‍ പെരുമാറ്റവും താനേ ശരിയാകുന്നു.
നാളെ നിങ്ങള്‍ക്ക് പരീക്ഷയാണെന്ന് കരുതുക. നിങ്ങളോട് നിങ്ങളുടെ വീട്ടിലുള്ള മുതിര്‍ന്ന ആരോ വഴക്ക് കൂടി... നിങ്ങല്‍കകത്തിപ്പോള്‍ ദേഷ്യവും ദുഃഖവുമൊക്കെയുണ്ട്. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചിന്തയെ ഉദ്ദേശിച്ചതുപോലെ നിയന്ത്രിച്ചു നിര്‍ത്തുക സാധ്യമാണോ? അല്ലല്ലോ? അത്കൊണ്ട് തന്നെ നിങ്ങളുടെ പെരുമാറ്റം എങ്ങനെയായിരിക്കും? നെഗറ്റീവായിരിക്കില്ലേ? അനുജനെയൊക്കെ ആ സമയത്ത് കണ്ടാല്‍ നെഗറ്റീവായി പെരുമാറിപ്പോകില്ലേ?
ഇനി നേരെ തിരിച്ചാണെങ്കിലോ? പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും പരീക്ഷാതലേന്ന് ഉണ്ടായിട്ടില്ല. ഇനി ഉണ്ടായ പ്രശ്നവും അതിന്റെ വൈകാരികതകളൊക്കെ കെട്ടടങ്ങി. എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാന്‍ സാധിക്കില്ലേ? പഠനത്തില്‍ ശ്രദ്ധ ലഭിക്കുകയില്ലേ? ഇപ്പോള്‍ നിങ്ങളുടെ പെരുമാറ്റം എങ്ങനെയായിരിക്കും? പോസിറ്റീവ് ആയിരിക്കില്ലേ?
അതെ സുഹൃത്തുക്കളെ... ഇതാണ് മനുഷ്യരായ നമ്മുടെ അവസ്ഥ. നമ്മെ അടിത്തട്ടില്‍ നിന്നും നിയന്ത്രിക്കുന്നത് നമ്മുടെ വികാരങ്ങളാണ്. എന്തെങ്കിലും കാരണവശാല്‍ ദേഷ്യം പിടിച്ച് നില്‍ക്കുന്ന സമയത്ത് നിങ്ങള്‍ നിങ്ങളുടെ ഇണയോട് പെരുമാറിയത് എങ്ങനെയായിരുന്നു? ദേഷ്യമുള്ള സമയത്ത് നെഗറ്റീവായിരുന്നില്ലേ പെരുമാറ്റം. അപ്പോള്‍ നമ്മുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നത് അടിത്തട്ടിലുള്ള വികാരങ്ങളാണ്.
ഈ വികാരങ്ങളെ നിങ്ങള്‍ക്ക് നിയന്ത്രിക്കുവാന്‍ സാധിക്കുമെങ്കില്‍ നിങ്ങളുടെ പെരുമാറ്റങ്ങളെ നിങ്ങള്‍ക്ക് നിയന്ത്രിക്കുവാന്‍, മാറ്റിത്തീര്‍ക്കുവാന്‍, ശരിയാക്കുവാന്‍, നല്ലതാക്കിത്തീര്‍ക്കുവാന്‍ സാധിക്കും. ഇതാണ് NLP തെറാപ്പിയില്‍ നടക്കുന്നത്.
വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് അടുത്ത ചോദ്യം. NLP യില്‍ അത് വളരെ ലളിതമാണ്. കാരണം, NLP യുടെ മറ്റൊരു അപരനാമം തന്നെ NLP is the nuclear science of the brain എന്നാണ്. അഥവാ ബ്രൈനിന്റെ, അതിന്റെ പ്രവര്‍ത്തനത്തിന്റെ, സംവിധാനത്തിന്റെ സൂക്ഷ്മതല ശാസ്ത്രമാണ്, ന്യൂക്ലിയ ലെവല്‍ ശാസ്ത്രമാണ് NLP എന്നതാണ്. ആധുനിക മന:ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പായ NLP മനുഷ്യമനസ്സിന്റെയും മസ്തിഷ്കത്തിന്റെയും വികാരങ്ങളുടെയുമെല്ലാം അതിസൂക്ഷ്മ ശാസ്ത്രമാണ്. അത്കൊണ്ട് തന്നെയാണ് മിനിറ്റുകള്‍ കൊണ്ട് അത്ഭുതകരമായ ഫലങ്ങള്‍ അതിലൂടെ ലഭിക്കുന്നത്.
നമ്മുടെ എല്ലാ വികാരങ്ങളും അകത്ത് അഥവാ ന്യൂറോളജിയില്‍ ഒരു പ്രത്യേക കോഡായിട്ടാണ് കിടക്കുന്നത്. നിങ്ങള്‍ ഒരു ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോള്‍ ഒരു നായ കുരച്ചുകൊണ്ട് നിങ്ങളിലേക്ക് വരുന്ന നേരത്ത് നിങ്ങള്‍ ഭയപ്പെടുകയാണ്. ഭയം എന്ന ആ വികാരം വന്ന സമയത്ത് നിങ്ങളുടെ അടിവയറ്റില്‍ നിന്നും ഒരു കാളിച്ച അനുഭവപ്പെടാറില്ലേ? യെസ്, അതാണ് നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ഭയമാകുന്ന വികാരത്തിന്റെ ന്യൂറോളജിക്കല്‍ കോഡ്. ആകെ മൂന്ന്‍ രീതിയിലാണ് നാം വികാരങ്ങളെ അകത്ത് കോഡ് ചെയ്ത് വെക്കുന്നത്. ഇപ്പോള്‍ സംഭവിച്ച ഈ കാളിച്ചക്ക് കെനസ്തറ്റിക്ക് കോഡ് ( kinesthetic code) എന്നു പറയുന്നു.
NLP തെറാപ്പിയില്‍ ചെയ്യുന്നതിത്രമാത്രമാണ്, ഈ കോഡിനെ ( ഈ ഉദാഹരണത്തില്‍ ആ കാളിച്ചയെ) NLP യിലെ 200 ഓളം വരുന്ന ഏതെങ്കിലും തെറാപ്പി ഉപയോഗിച്ച് എടുത്ത് കളയുന്നു. ഭയത്തിന്റെ കോഡിനെ അകത്ത് നിന്നും കട്ട് ചെയ്ത് ഡിലീറ്റ് ചെയ്യുന്നു. അപ്പോള്‍ എന്ത് സംഭവിക്കുന്നു. ഭയം പിന്നെ അവിടെ ഉണ്ടാകുമോ? ഒരിക്കലുമില്ല. കോഡ് കട്ട് ചെയ്യുന്ന ആ നിമിഷം തന്നെ അതുമായി ബന്ധപ്പെട്ട വികാരങ്ങള്‍ അപ്രത്യക്ഷമാകുന്നു. ഈ കേസില്‍ ഭയം അപ്രത്യക്ഷമാകുന്നു. വികാരങ്ങളില്ല എങ്കില്‍ ചിന്താ തലം ക്ലിയര്‍ ആയിരിക്കില്ലേ? ചിന്താതലം ക്ലിയര്‍ ആണെങ്കില്‍ പെരുമാറ്റതലവും ക്ലിയര്‍ ആയിരിക്കും.
ഇതൊരു ഭയത്തിന്റെ ഉദാഹരണം. ഇത്തരത്തില്‍ നാം ജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാ വികാരങ്ങള്‍ക്കും കോഡുകള്‍ ഉണ്ട്. ദേഷ്യം, അസൂയ, പക, ടെന്‍ഷന്‍, നിരാശ, സ്ട്രസ്സ്, വിഷാദം, അനിയന്ത്രിത പേടികള്‍, സ്റ്റേജ് ഭയം, ആളെ മുഖാമുഖം കാണുവാനുള്ള ഭയം, പരീക്ഷാ ഭയം, ഇരുട്ടിനെ പേടി, എന്നെ ഒന്നിനും കൊള്ളില്ല എന്ന ചിന്ത, ഞാനൊരു പരാജിതനാണെന്ന ചിന്ത, ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ തുടങ്ങി നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ വികാരങ്ങള്‍ക്കും അനുബന്ധമായ ന്യൂറോളജിക്കല്‍ കോഡുകളുണ്ട്. ആ കോഡുകളെ NLP തെറാപ്പിയിലൂടെ നീക്കം ചെയ്യുമ്പോള്‍ കേവലം മിനിറ്റുകള്‍ കൊണ്ട് ജീവിതം ആകെ മാറുന്നു. നെഗറ്റീവ് വികാരങ്ങള്‍ നീങ്ങുന്നതോടെ ചിന്ത ഉണരുന്നു. അതായത് IQ പ്രവര്‍ത്തിക്കുന്നു. പെരുമാറ്റം ശരിയാകുന്നു. ജീവിതം സന്തോഷപൂര്‍ണമായിത്തീരുന്നു.
അഡ്വ: മുഈനുദ്ദീന്‍
No comments